സാഞ്ചന

മരാണാന്തരം ജീവിതമുണ്ടോ ?

മരണത്തെയും തോൽപ്പിച്ചു അവളെൻറ് ആത്മാവായിട്ടു പുലരികൾ പലതും കഴിഞ്ഞു ….

ഇന്നും നിന്റെ ഓർമ്മകൾ എന്റെ കണ്പീലികൾക്കിടയിൽ കണ്ണുനീരായി ..ഒഴികിടുന്നു

..സാഞ്ചനാ നീ എന്റേത് മാത്രമാണ്

..മരണത്തിനപ്പുറവും ആകാശ ഗോപുരങ്ങളും താണ്ടി ഞാൻ പ്രയാണം തുടരുകയാണ് ..

നിന്നെ പ്രണയിക്കാൻ ..

നിന്റെ വെള്ളാരം കണ്ണുകൾ കഥ പറയുന്നത് കേൾക്കാൻ ..

പുലരികൾക്കോ അസ്തമയങ്ങൾക്കോ പേമാരിക്കോ എന്നെ തടായാനാകില്ല ..

നിൻ പവിഴ ചുണ്ടുകൾ എനിക്ക് വേണ്ടി മന്ത്രിക്കുന്നത് എനിക്ക് കാണണം സാഞ്ചന .

തൂവെള്ള പഞ്ഞി കെട്ടുകൾക്കിടയിൽ നിന്റെ സാനിധ്യം ഞാൻ അറിയുന്നു ..

പറന്നുയരുകയാണ് ഞാൻ നിനക്കായി ഒരു കരയില കാറ്റുപോലെ

Advertisements

ചാച്ചി

സിനിമയിലെ സ്‌ത്രീ വിരുദ്ധ രംഗങ്ങൾക്കെതിരെ …ആഞ്ഞടിക്കുന്ന ഫെമിനിച്ചി ചാച്ചിമാരെ ..

നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ ബസിൽ നിന്നും വീണു ഒരു നിറ ഗർഭിണി മരിച്ചത്. ആഞ്ഞടിക്കു ഒരു ഗർഭിണിക്ക് സീറ്റ് നൽകാത്ത മനസാക്ഷി നശിച്ച ആ കൊലപാതികൾക്കെതിരെ..

പ്രതിക്ഷേധിക്കു …ഉള്ളിലൊരു ജീവനുമായി വന്ന ആ യുവതിയെ കണ്ടില്ലെന്നു നടിച്ച ആ ബസിലെ യാത്രക്കാരോട്…

കൂടെ നിൽക്കാൻ ആയിരങ്ങൾ ഉണ്ടാകും ..യഥാർഥ സ്‌ത്രീ സംരക്ഷണമാണ് ലക്ഷ്യമെങ്കിൽ .
അല്ലാതെ ചീപ് പബ്ലിസിറ്റി സ്റ്റണ്ട
നടത്തുന്ന നീയൊക്കെ എന്ത് സ്‌ത്രീസംരക്ഷണമാണ് നടത്തുന്നത്.

അല്ലേൽ തന്നെ നിങ്ങൾക്കെന്തവകാശം ..ഞങ്ങളുടെ വിശ്വാസങ്ങളെ തകർക്കാൻ

എനിക്ക് ആദ്യമായി ഇരുമുടി നിറച്ചത് കോടതിയല്ല.

ഇരുമുടി കെട്ടുമായി ഞാൻ കാൽ തൊട്ടു വന്ദിച്ചത് കോടതിയുടേതല്ല ..എന്റെ അമ്മയുടേതാണ്.

എനിക്കാദ്യമായി ദക്ഷിണ തന്നത് കോടതിയല്ല..എന്റെ ചേച്ചിയാണ്.

എന്നെ ശരണം വിളിക്കാൻ പഠിപ്പിച്ചത് കോടതിയല്ല ..എന്റെ മുത്തച്ഛനാണ്‌.

മലകയറുമ്പോൾ എന്റെ മനസ്സിൽ കോടതി അല്ലായിരുന്നു.. അയ്യപ്പനായിരുന്നു.

അയ്യപ്പനെ കാണാൻ പോകാൻ അമ്മയെ വിളിച്ചപ്പോൾ..ഇപ്പോൾ ശബരിമലയിൽ പോകാൻ പാടില്ല എന്ന് പറഞ്ഞത് കോടതിയല്ല ..എന്റെ അമ്മയാണ്.

അങ്ങനത്തെ അമ്മമാർ ലക്ഷക്കണക്കിനുള്ള മലയാള മണ്ണിൽ ..ഒരു കോടതിമുറിക്കും വിശ്വാസങ്ങളെ കീറിമുറിക്കുന്ന കടലാസ് കഷണങ്ങൾ കൊണ്ട് ഒരു പോറൽ പോലും ഏൽപ്പിക്കാനാവില്ല.

വിശ്വാസങ്ങൾ ഇല്ലാത്തവർ മാറിനിൽക്കട്ടെ …

കമ്മ്യൂണിസം എന്നത് കൊണ്ട് വിശ്വാസങ്ങളുടെ ഉടച്ചുവാർക്കൽ എന്നതാണ് ഉദ്ദേശിക്കുന്നതെങ്കിൽ .

മലകയറാൻ കാത്തിരിക്കുന്ന അഭിനവ സുന്ദരിമാരെ …കാലവും കോലവും കെട്ട ..അറപ്പുതോന്നുന്ന വാക്ചാതുര്യം കൊണ്ടും..ഉന്മാദ അവസ്ഥയിലിരിക്കുന്ന നിന്റെ ചീഞ്ഞ തലച്ചോറ് കൊണ്ടും മാറ്റി എഴുതാൻ കഴിയുന്ന ഒന്നല്ല ശബരിമല.

ജീർണനാ അവസ്ഥയിലുള്ള ഒരു നിയമത്തിനും പൊളിച്ചെഴുതാൻ കഴിയുന്നതല്ല എന്റെ സന്നിദാനം.

അമ്മമാരും സഹോദരിമാരും മല ചവിട്ടും ..അവർക്കു അനുവദിച്ചിട്ടുള്ള സമയത്തു…അത് അവരെ പഠിപ്പിച്ചത് കോടതിയല്ല .

അല്ലേൽ തന്നെ നിങ്ങൾക്കെന്തവകാശം ..ഞങ്ങളുടെ വിശ്വാസങ്ങളെ തകർക്കാൻ.

:)

​ചിലകാര്യങ്ങൾഅങ്ങനെയാണ്…

അറിയാതെ നമ്മൾ ഓർമിക്കും,

തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കും…..

ഒടുവിൽ എന്നകുന്നേക്കുമായ് നഷ്ടമായി എന്ന് തിരിച്ചറിയും നേരം, 

ആ ഓർമകളെ കുഴിച്ചുമൂടാൻ ശ്രെമിക്കും…
അപ്പോഴും മനസ്സ

കൊതിക്കുന്നുണ്ടാവും ഒരിക്കൽ കൂടി സ്വന്തമാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്..

നീയാണ് വിധിക്കേണ്ടതും ശിക്ഷിക്കേണ്ടതും

ഉറക്കം നടിക്കുന്ന ഭരണ-നീതിന്യായ വ്യവസ്ഥകളെ മറക്കൂ

വളയിട്ടകൈകൾ ആയുധമേന്തുവാൻ സമയമായിരിക്കുന്നു..

ചിരിക്കുന്ന മുഖത്തിനുള്ളിൽ വിഷം നിറച്ച മനസ്സുമായി വരുന്ന ഓരോ കാമവെറിയന്മാരുടെയും ചങ്കുപിളർന്നു ചോരവീഴ്ത്തിക്കു…

നിയമവും നീതിന്യായവ്യവസ്ഥിതിയും അതിന്റെ ജീർണതാവസ്ഥയിലാണ്..

കൊച്ചുകുട്ടികൾക്കുപോലും ജീവിക്കാൻ കഴിയാത്ത ദൈവത്തിന്റെ സ്വന്തം നാട്ടിൽ ,ദൈവമാകേണ്ടതും ,ശിക്ഷിക്കേണ്ടതും നീതന്നെയാണ്

സ്ത്രീത്വം എന്നത് സഹനത്തിന്റെയും സ്നേഹത്തിന്റെയും പ്രണയത്തിന്റെയും മാത്രമല്ല സംഹാരത്തിന്റേതുകൂടിയാണെന്ന് കാണിക്കേണ്ടിയിരിക്കുന്നു.

ദൈവത്തിന്റെ കാവൽക്കാർ പോലും നരാധമന്മാരാകുന്ന കാലത്തു ,ഉഗ്രകോപത്തിന്റെ ,അഗ്നിയിൽസ്പുടം ചെയ്ത  മനസ്സുമായി സംഹാരമൂർത്തിയാകേണ്ടത് നീയാണ്.

ഓർക്കുക, നിന്നെ രക്ഷിക്കാൻ അച്ഛനോ ഏട്ടനോ സുഹൃത്തിനോ സമൂഹത്തിനോ ഭരണവർഗത്തിനോ സംഘടനകൾക്കോ..പോലീസിനോ..ആർക്കും കഴിയില്ല.
നീയാണ് വിധിക്കേണ്ടതും ശിക്ഷിക്കേണ്ടതും.