മാധ്യമം

തൊഴിലിടങ്ങളിലെ സുരക്ഷിതത്വവും സത്യസന്ധതയും പൊതുസമൂഹത്തിൽ ചർച്ചയാവുന്ന കൊറേയേറേ ദിനങ്ങൾ ..

ജോലി സ്ഥലത്തു നിഷ്ക്രൂരമായി കൊലചെയ്യപ്പെട്ട ഡോക്ടർ ,
അലക്ഷ്യമായ സിസ്റ്റത്തെ മുതലെടുത്ത് കൊലചെയ്യപ്പെട്ട 22 ജീവിതങ്ങൾ ,
വ്യക്തിഹത്യ നടത്തിയ മറുനാടന്മാർ …

ആദ്യത്തേതിൽ ലഹരിയുടെ സുലഭമായ ലഭ്യതകൂടി പ്രതിയാകുന്ന കേസിൽ ലഹരിയുടെ ഉറവിടമോ ഉന്മൂലനമോ അല്ല ചർച്ചയാക്കപ്പെട്ടത് ,മറിച്ചു വ്യക്തമായ രാഷ്ട്രീയ താല്പര്യമാണ് വിറ്റഴിക്കപ്പെട്ടത് .
മാധ്യമധർമം എന്ന വാക്കിനെ റേറ്റിങ്ങിന് വിട്ടുകൊണ്ട് സ്റ്റുഡിയോ റൂമിലിരുന്ന് അനർഗളം ഒഴുകിവരുന്ന വാക്ചാരുതകൊണ്ട് കഥാപ്രസംഗങ്ങൾ നടത്തി നേടിയെടുത്ത റേറ്റിങ്ങിൽ അഭിനവമാധ്യമ സിങ്കങ്ങൾ കേരളത്തെ കോൾമയിർ കൊള്ളിച്ചു .ലഹരിമാഫിയയെകുറിച്ചു മിണ്ടുവാൻ താൽപ്പര്യം ഇല്ലാതിരുന്നവർ കാര്യങ്ങളെ ലഹരിയാക്കി ഉറഞ്ഞു തുള്ളി.

ഇരുപത്തിരണ്ടോളം ജീവിതങ്ങൾ പൊലിഞ്ഞ സന്ദർഭത്തിൽ അവർ ചോദ്യം ചെയ്തത് ഉറങ്ങിക്കിടക്കുന്ന സിസ്റ്റത്തെ അല്ല പിന്നെയോ അവരുടെ ലക്‌ഷ്യം ബോട്ടുടമയുടെ ബന്ധുത്വത്തിലും മറ്റുമായിരുന്നു .അവർക്ക് വേണ്ടത് ചൂടോടെ വിട്ടുപോകേണ്ട ബൈറ്റുകൾ ആയിരുന്നു അതിനവർ ഉറ്റവരും ഉടയവരും നഷ്ടമായവരുടെ കണ്ണീരിനകത്തും മൈക്കുമായി ഉറഞ്ഞുതുള്ളി .

അവസാനം മറുനാടന്റെ സുവിശേഷം …കൂട്ടിച്ചേർക്കപ്പെട്ട തുന്നിച്ചേർത്ത വാർത്തകളുമായി രാഷ്ട്രീയ താല്പര്യം മാത്രം മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന ഓൺലൈൻ ചാനലിന്റെ വാർത്താദാരിദ്യം ..

ഇവരെല്ലാം തത്വത്തിൽ ഉന്നം വയ്ക്കുന്നത് ഭരണകൂടത്തേ ആണ് ,പല സാഹചര്യങ്ങളെ അതിന്റെ സത്യാവസ്ഥ മറച്ചുവെച്ചുകൊണ്ട് വ്യവസ്ഥാപിതകച്ചവട രാഷ്ട്രീയ താൽപ്പര്യങ്ങളെ വിറ്റഴിക്കുന്ന മാധ്യമസിന്റിക്കേറ്റിന്റെ ഉറവിടങ്ങൾ ചെന്ന് നിൽക്കുന്നത് തീവ്രവിഭാഗങ്ങളുടെ നടുമുറ്റത്തായിരിക്കും .

മതമോ മാനവികതയോ ?

മനുഷ്യൻ എന്ന വർഗം ഉടലെടുത്തതിന് ശേഷം മനുഷ്യന് മേൽ ആധിപത്യം സ്ഥാപിച്ചു കൂടെ പോന്നവയാണ് മതങ്ങൾ .ഒരുപക്ഷെ മനുഷ്യനേക്കാൾ പ്രാധാന്യം ഇന്ന് മതങ്ങൾക്ക് തന്നെയാണ് .

മാതാ പിതാ ഗുരു ദൈവം എന്ന് പറഞ്ഞു തുടങ്ങുന്ന നാവുകളിൽ ദൈവത്തോടൊപ്പം കയറ്റി പ്രതിഷ്ഠിച്ച മതം , കാല്പനികതയും അതിശോയ്ക്തികളും വേണ്ടുവോളം ചേർത്ത , ശാസ്ത്ര സത്യങ്ങളെ മിഥ്യകളാക്കിയും മതങ്ങൾ നമ്മളിൽ അടിച്ചേൽപ്പിച്ചിരിക്കുന്ന ആഴങ്ങൾ വളരെ വലുതാണ് .

ബാല്യം നമ്മളിൽ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ് . നമ്മുടെ മാതാപിതാക്കളും ഗുരുക്കന്മാരും പകർന്നു നൽകുന്ന ഓരോ വാക്കുകളും നമ്മെ രൂപപ്പെടുത്തുന്നതിൽ എത്രത്തോളം സഹായമാണ് ..കാരണം അവ നമ്മെ അത്രയധികം സ്വാധീനിച്ചിട്ടുണ്ടാകും .

ആ ഒരു ബാല്യത്തിൽ തന്നെ നാം അവരിലേക്ക് കടത്തിവിടുന്ന ഒന്നാണ് മതവും .കൗമാരവും കഴിഞ്ഞു യൗവനത്തിലേക്ക് കാലെടുത്തുവയ്ച്ചു തുടങ്ങുമ്പോൾ തന്നെ ചിന്തകളിൽ മതവും വിശ്വാസവും വേരുറപ്പിച്ചിട്ടുണ്ടാകും .

പിന്നീട് അവരുടെ ചിന്തകൾ പ്രവർത്തികൾ കാഴ്ചപ്പാടുകൾ ഒക്കെയും മതത്താൽ സൃഷ്ടിക്കപ്പെടുന്ന ഒരുതരം ഇരുതല മൂർച്ചയുള്ള തീവ്രമതവിശ്വാസി എന്ന നിലയിലേക്ക് എത്തിച്ചേർക്കും .

എന്തിലുംഏതിലും നാം മതത്തെ ചേർത്ത് നിർത്തും വാക്പോരുകൾ നടത്തും കാരണം എന്റെ മതം ശെരിയാണ് അതിനെ ചോദ്യം ചെയ്യാൻ പാടില്ല എന്ന ചിന്ത തന്നെയാകും .

നമുക്ക് തന്നെ അറിയാമായിരിക്കും പലതും കെട്ട് കഥ ആണെന്നും അന്ധവിശ്വാസം ആണെന്നുമൊക്കെ പക്ഷെ നാവ് ചലിക്കാത്ത വിധം അടിമപ്പെട്ട് പോയിട്ടുണ്ടാകും ഓരോ തലച്ചോറും .

ലോകത്തെ ഭൂരിഭാഗം വരുന്ന അക്രമസംഭവങ്ങളും ജാതിമതവർഗ്ഗവർണ വേര്തിരിവുകളാൽ ആണെന്നുള്ള സത്യത്തിന് നേരെ കണ്ണടച്ച് പിടിച്ചും എന്റെ മതം എന്ന കാളകൂട വിഷം നുണഞ്ഞും മാനവരാശി മുന്നോട്ട് പോകുമ്പോൾ നമുക്കില്ലാതാകുന്നത് തുല്യതയും മാനവികതയും മനുഷ്യത്വവും അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യവും ഒക്കെയാണ് .

ഞാനൊരിക്കലും ഒരു മതവിശ്വാസി ആയിരുന്നില്ല എന്നാലും ഒരു തീവ്രദൈവവിശ്വാസി ആയിരുന്നുവെന്ന് എനിക്ക് മനസിലായത് ശബരിമല വിഷയത്തോട് കൂടിയാണ് .എനിക്കൊരിക്കലും സമ്മതിച്ചു കൊടുക്കാൻ കഴിയുന്നതായിരുന്നില്ല സ്ത്രീപ്രവേശനം ..

അതിനെതിരെ ഞാനും എഴുതി , വിമർശിച്ചു അതൊക്കെ ഇപ്പഴും ഇവിടെ കാണും .പിന്നീടെപ്പഴക്കയോ അന്ധമായ മതദൈവ വിശ്വാസത്തിൽ നിന്ന് പുറത്തെത്തി ചിന്തിക്കുകയും വായിക്കുകയും ചെയ്തപ്പോഴാണ് ഞാൻ തെറ്റാണ് എന്ന് മനസ്സിലാവുകയും തിരുത്താൻ തയ്യാറാവുകയും ചെയ്തത് .

മാനവികത എന്നതിലേക്ക് ഇറങ്ങിച്ചെല്ലുകയും നമ്മൾ ഓരോരുത്തരുമാണ് ദൈവമെന്നും മനുഷ്യത്വമാണ് നമ്മുടെ മതമെന്നും വിശ്വസിക്കുന്നു

കർമമാണ് അനുഗ്രഹവും ശാപവും അല്ലതെ ഒരു ദൈവവും നിന്നെയും എന്നെയും സംരക്ഷിക്കുവാനും ശിക്ഷിക്കുവാനും റെഡി ആയി ഇരിപ്പില്ല

നമ്മളിടങ്ങളിൽ വിതക്കേണ്ടത് മനുഷ്യത്വം മാത്രമാണ് ,

തുല്യത എന്നത് ആണിനും പെണ്ണിനും ട്രാൻസ്ജെൻഡറിനും എല്ലാം അവകാശപെട്ടതാണ് അവിടെയും മതം കൈകടത്തുന്നു

എന്തൊക്കെ ചിന്തിക്കണം എന്തൊക്കെ ചിന്തിക്കാൻ പാടില്ല

എന്ത് കഴിക്കണം എന്തൊക്കെ കഴിക്കാൻ പാടില്ല

എന്ത് ധരിക്കണം എന്തൊക്കെ ധരിക്കാൻ പാടില്ല

എന്ത് കാണണം എന്തൊക്കെ കാണാൻ പാടില്ല

നോക്കൂ നമ്മളിലെ തലച്ചോറിനെ നിയന്ത്രിക്കുന്നത് ഇന്ന് മതമാണ് ,നമ്മുടെ ജീവിത രീതികളെ നിച്ഛയിക്കുന്നത് മതമാണ് .

ഇതിൽ നിന്നെല്ലാം പുറത്തുകടന്നു മനുഷ്യനിലും മാനവികതയിലും വിശ്വസിക്കണമെങ്കിൽ ആദ്യം നിർത്തേണ്ടത് നിർബന്ധിത മതപഠനമാണ് ,

പഠിക്കേണ്ടത് ലിംഗനീതിയും മനുഷ്യത്വവും തുല്യതയും കൂടിയാണ് ..

അടുത്തൊരു തലമുറക്ക് മതത്തിൽ നിന്ന് പുറത്തുകടന്നു മാനവികതയിലേക്ക് പറന്നുകയറാൻ ചിറക്‌ നൽകേണ്ടത് നാമോരോരുത്തരുമാണ് .

സഹജീവിസ്നേഹം മാത്രമാണ് ജീവിതത്തിലേക്ക് കൊണ്ട്വരേണ്ടത് അങ്ങനെയാകുമ്പോൾ നാമോരോരുത്തരും ദൈവങ്ങളാകും ഇടനിലക്കാരില്ലാത്ത ദൈവങ്ങൾ .

മരണം

തെളിഞ്ഞ പകൽവെളിച്ചത്തിലും നാലുചുവരുക്കുള്ളിൽ ആത്മാവിനോട് സംവേദനം നടത്തി ,നൂൽവെളിച്ചം പോലും കിനിയാത്ത പുതപ്പിനുള്ളിൽ മരണത്തെ ഓർത്തിരിക്കാറുണ്ട് ..മരണത്തെ പലപ്പൊഴും വല്ലാത്തൊരു ആകാംഷയോടെ ഞാനോർക്കാറുള്ളത് .

കോരിച്ചൊരിയുന്ന തുലാമഴയിൽ വെള്ളപുതപ്പിച്ച ദേഹം ,ഒന്നാശ്വസിപ്പിക്കാൻ പോലും തോൾ നൽകാതിരുന്ന ,ഒന്ന് കേൾക്കാൻ ഇരുന്നുതരാതിരുന്ന ആരൊക്കയൊ ചേർന്ന് എടുത്തുയർത്തിയ ദേഹി ഇല്ലാത്ത ദേഹം .

നീല ടാർപോളിൻ ഷീറ്റ് വലിച്ചലങ്കരിച്ച യാത്ര മണ്ഡപം ചുവരുകളിൽ ചുവന്ന റോസ് പുഷ്പ്പങ്ങളാൽ യാത്രാമൊഴി ഓതുന്ന പോസ്റ്ററുകൾ ,അകലെയൊരു മാവിൻചില്ലയിൽ ഇരുന്നു ഈണത്തിൽ കരയുന്ന കുയിലമ്മ ..

താഴ് വാരത്തിനടിയിൽ എനിക്ക് കാണാം ഒരു ചിത ഒരുങ്ങുന്നത് ,താന്ത്രവിധികളോടെ ആരാണോ ആവോ കൊള്ളി വയ്ക്കുന്നത് ..അപ്പോഴാണ് അത് സത്യത്തിൽ ആലോചിച്ചത് ..ആരാകും അറിയില്ല അങ്ങനെ ആറുമില്ലലോ ..

ആരോ കരുവാളിച്ച ചുണ്ടിൽ സ്പർശിച്ചപ്പോഴാണ് ഞെട്ടി നോക്കിയത് …..

ഉറക്കം

പലതും പറയാനായി ഒരുങ്ങുമ്പോഴും അക്ഷരങ്ങളിലേക്ക് പകർത്തുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല .മലർപ്പൊടിക്കാരന്റെ സ്വപ്നം എന്നൊക്കെ പറയുന്നപോലെയുള്ള ചില ആഗ്രഹങ്ങൾ മനസിന്റെ മൂലയിൽ നിന്നും തഴച്ചു വളരുവാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി ,പലതും വേരോടെ പിഴുതെറിഞ്ഞിരിക്കുന്നു .എങ്കിലും കണ്ണാടിക്ക് മുന്നിൽ പതിവില്ലാത്ത വിധം ചിരിക്കുവാൻ ശ്രെമിച്ചു .

പതിവിലും നേരത്തെ എണീറ്റത് എഴുന്നേറ്റത് എന്തിനാണെന്ന് ഓർമയില്ല ,

ആകെമൊത്തം എന്നെയൊന്നു നോക്കി ..ശെരിയാണ് ഒരുവൻ പറഞ്ഞത് പൊലെ തന്നെ , കിളവനായിരിക്കുന്നു .മുടിയെല്ലാം പോയികഴിഞ്ഞു കണ്ണിന്റെ താഴെ കറുത്ത പാടുകൾ പ്രത്യക്ഷ്യമായിരിക്കുന്നു കഴുത്തിലെ എല്ലുകൾ ഉന്തിയിരിക്കുന്നു . പലരും കളിയാക്കിയപ്പോഴും ഞാനതൊന്നും ശ്രെദ്ധിക്കാതെ ഇരുന്നത് കൊണ്ടാകും മധ്യവയസനിലേക്കുള്ള ശരീരമാറ്റം പുതുമ നൽകുന്നത് .

ബോഡിഷെയിമിങ് എന്നതിൽ ആനന്ദം കണ്ടെത്തുന്ന മനുഷ്യർ ആണല്ലോ ചുറ്റും എന്നചിന്ത എന്നിലേക്കു കൂടടഞ്ഞത് .എങ്ങനെയാണ് ഒരാൾക്ക് അല്ലെങ്കിൽ ഒരുകൂട്ടം ആളുകൾക്ക് ഒരാളെ ബോഡിയുടെ പേരിൽ മുടിയുടെ പേരിൽ അവഹേളിക്കാൻ കഴിയുന്നത് .ഇവരൊക്കെ എന്ത് തരം രാഷ്ട്രീയമാണ് മുന്നിലേക്ക് വയ്ക്കുന്നത് .

ഒരുവന്റെ ശരീരം അതവന്റെ സ്വകാര്യമാണ് അതിലേക്ക് കയറുവാൻ നമുക്കവകാശമില്ല എന്ന അടിസ്ഥാന വിദ്യാഭ്യാസം പോലും ലഭിക്കാതെ ആണോ നമ്മുടെ സുഹൃത്തുക്കൾ വളരുന്നത് .

ഒരായിരം നൊമ്പരത്തിന്റെ കഷ്ടപ്പാടിന്റെ കഥകൾ നിറഞ്ഞതാണ് ഓരോ ശരീരവും ,വികലമായ തമാശകൾ മുറിവേൽപ്പിക്കുന്നത് ഓരോ മനസിനെയുമാണ് .

നിങ്ങളുടെ ഒരു തമാശ ഒരുവനെ ഏതൊക്കെ രീതിയിൽ ബാധിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ ?

അതവരിൽ ഭീകരമായ അപകർഷതാമനോഭാവം വളർത്തുമെന്നും അവിടെ നിന്നും വിഷാദത്തിലേക്കും ട്രോമയിലേക്കും നയിക്കുമെന്നും നിങ്ങള് കരുതിയിട്ടുണ്ടോ ?

ഞാൻ എന്നിലേക്കു ഒതുങ്ങുകയാണ് , എന്നെ കേൾക്കുവാൻ ആരുമില്ല എന്ന വിശ്വാസത്തിൽ മാത്രമല്ല എന്റെ മനസിനെ മുറിവേൽപ്പിക്കാൻ നിങ്ങൾക്ക് ഇനി ഒരു അവസ്സരം തരില്ല എന്ന തീരുമാനത്തിൽ .

ഞാൻ ഇനിയും ഉറക്കെ ചിരിക്കും ഇരുളറയുടെ മുന്നിൽ ഞാനിനിയും എന്റെ കണ്ണാടിക്ക് മുന്നിൽ എന്നെ കാണും

മടങ്ങുകയാണ് എന്നിലേക്കു എന്റെ ഭ്രാന്തിലേക്ക് എന്റെ ലോകത്തേയ്ക്ക് , എന്റെ പ്രണയത്തിലേക്ക് , ഞാൻ എന്ന സ്വാർത്ഥതയിലേക്ക് …..

കുരുതി

റിലീസ് ആയപ്പോ തന്നെ ഒത്തിരി വിമർശനങ്ങൾ കേട്ടത് കൊണ്ടാകും എന്തായാലും കാണണം എന്ന് തീരുമാനിച്ചത്…
മനുഷ്യർ ഉള്ളതായി തോന്നിയില്ല ..മതവും വർഗ്ഗീയതയും മാത്രം …

എന്നിരുന്നാലും അതിലെ മറ്റോരു വശമുണ്ട് ,

മനുഷ്യന്റെ ഉള്ളിലെ മതമെന്ന സ്വാർത്ഥമോഹം എത്രയൊക്കെ മതേതര വർണം ചാലിച്ച് മറച്ചു
വച്ചാലും എവിടെയെങ്കിലുമൊക്കെ അവ പുറത്തു ചാടുമെന്നും ,
മനുഷ്യജീവന്റെ അളവുകോൽ ഈ നൂറ്റാണ്ടിലും മതമാണെന്നു സിനിമ പറഞ്ഞുവയ്ക്കുന്നു ….

അത് ശെരിവയ്ക്കുന്നത് തന്നെയാണ് പ്രബുദ്ധരുടെ അഭിപ്രായങ്ങളും …

എന്റെ മതത്തെ തൊട്ടാൽ നിനക്ക് നോവില്ല നിന്റെ മതത്തെ തൊട്ടപ്പോ നിനക്ക് നൊന്തു …നിന്റെ മതത്തിന്റെ പേരിൽ സിനിമ ഇറങ്ങിയപ്പോ നിനക്ക് നൊന്തില്ലേ അതെ പൊലയ ഇതും എന്ന് തുടങ്ങി സിനിമ സ്വാതന്ത്ര്യത്തിനു വേണ്ടി തൂലിക ചലിപ്പിച്ചോരും കണ്ടോരും എല്ലാം വാളോങ്ങി ഇറങ്ങിയിരിക്കുകയാണ് …

അല്ലടോ ഇത് തന്നെ സിനിമയിലും പറഞ്ഞത് …

എന്റെ മതം നിന്റെ മതം …

എഴുതിയവർ അറിഞ്ഞോ അറിയാതയോ മനുഷ്യന്റെ ഉള്ളിലെ മതമെന്ന വികാരത്തെ എഴുതിഫലിപ്പിച്ചിട്ടുണ്ട് …തൊട്ടാൽ പൊള്ളുന്ന വർഗ്ഗീയത ഇന്നും എത്രത്തോളമുണ്ടെന്ന് കാണുവാൻ കഴിയട്ടെ ‘മനുഷ്യർക്ക് ‘

തൂലികകൾ ചലിക്കട്ടെ ..ഭയമില്ലാതെ

ബാല്യം

തണുത്തുറഞ്ഞുപോയൊരു ഹൃത്തിനുള്ളിൽ മരവിച്ച ഒരുമനസ്സുണ്ട് ,ബാല്യത്തിൽ കരിവിളക്കിന്റെ ദാരിദ്ര്യനിഴലുകളാൽ സമൃദ്ധമായൊരു ഭൂതകാലം ഓർമകളിൽ നിറച്ചൊരുകരിവിളക്കിൻ തീജ്വാലകൾക്കിടയിൽ തെളിഞ്ഞൊരു വിഷാദരൂപഭാവമേന്തിയ കരിമിഴികണ്ണുകൾ തുളുമ്പി അവസാന വെളിച്ചവും കെടുത്തുംവരെ അവനുണ്ടായിരുന്നൊരു മനസ്സ്

കോമരം

ചെമ്പട്ടിൻ വാൾത്തലപ്പിൻ ശീൽക്കാരം ചിലമ്പിൻ താളവേഗത്തിൻ അകമ്പടിയോടെ ശിരസ്സാകെ പിളർക്കും ശീൽക്കാരത്തോടെ ഉറഞ്ഞു തുള്ളിയ കോമരത്തിൻ ഭാവഭേദം , സർപ്പത്താന്മാരുടെ ശീൽക്കാരം ഏറ്റുറങ്ങിയ കാവിൻ നടയിലാകെ അലയടിച്ചപ്പോൾ ,കൗതുകത്തിലേറെ ഭയാനകതയുടെ നെഞ്ചിടുപ്പുമായി നിന്നൊരു ബാല്യം

മതരാഷ്ട്രീയം

മതേതരത്വം ..ലോകരാഷ്ട്രങ്ങളിലെ ഏറ്റവും വലിയ ജനത്യപത്യ രാജ്യമായ ഇന്ത്യയുടെ മുഖമുദ്ര .

മതം

നന്മയും തിന്മയും കൂടിച്ചേർന്നു നിൽക്കുന്ന ഒരുതരം ഇരുതല മൂർച്ചയുള്ള ആയുധം .നന്മയുടെ ഓരങ്ങളിലൂടെ സഞ്ചരിച്ചാൽ പരസ്പര സ്നേഹവും സഹജീവി പരിഗണനയും എല്ലാം ആർജിക്കാൻ കഴിയുന്ന ഒരു വിശ്വാസം .

മറുതലക്കൽ മതം നമ്മെ കാത്തിരിക്കുന്നത് വർഗീയതയുടെയും സ്വാർത്ഥതയുടെയും മേലങ്കി അണിഞ്ഞാണ് താനും .മതങ്ങൾ എന്ന വിശ്വാസത്തെ പൊലും ചോദ്യം ചെയ്യാൻ പോകുന്ന തരത്തിലുള്ള ചില വിഷമുനകൾ ചീറി അടുക്കാൻ പാകത്തിൽ അതിൽ ഒളിച്ചിരുപ്പുണ്ട്

രാഷ്ട്രീയം

സ്വജനപക്ഷപാതമില്ലാതെ ജാതി മത ചിന്തകൾക്കതീതമായി മാനവക്കാർക്കായി പ്രവൃത്തിക്കേണ്ട പ്രഖ്യാപിത ഇടം .

ഇനിയാണ് ചോദ്യം

മതങ്ങൾക്ക് രാഷ്ട്രീയം ആകാം .അത് അവരുടെ ഇഷ്ടം അല്ലേൽ സ്വാതന്ത്ര്യം .പക്ഷെ ഒരു രാക്ഷ്ട്രീയ പാർട്ടിക്കും മതമൊരു വഴികാട്ടി ആകരുത് .

എന്തിനാണ് രാഷ്ട്രീയ പാർട്ടികൾക്ക് മതതലവന്മാരെ പ്രീണിപ്പിക്കാൻ ഇത്ര തിടുക്കം ?

തങ്ങളുടെ മത ജാതീയ വോട്ട് ബാങ്കുകൾ നിലനിർത്താനോ ?അപ്പൊ പിന്നെ ജനാധിപത്യത്തിന് എന്താണിവിടെ പ്രസക്തി ?

എല്ലാ മതവിഭാഗങ്ങളും തങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ചു വേണം കാര്യങ്ങൾ എന്നാഗ്രഹിക്കുമ്പോൾ അവരെ പ്രീണിപ്പെടുത്താൻ മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ വർഗീയത അല്ലതെ എന്താണ് വിഭാവനം ചെയ്യുന്നത് ?

മതങ്ങളുടെ പേരിൽ നടത്തുന്ന രാഷ്ട്രീയ കച്ചവട കക്ഷികളെ എന്തിനാണ് മതേതരം എന്ന കപട മുഖമൂടി അണിഞ്ഞ പാർട്ടികൾ കൂടെ ചേർക്കുന്നത് ?

നിങ്ങള് ഈ ചെയ്യുന്നതല്ലേ വർഗീയത ?

മതം എന്നതിനെ അടിസ്ഥാനമാക്കി മാത്രം എത്രയോ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിച്ഛയിക്കുന്നു ?ഇതൊക്കെ മാറേണ്ടതല്ലേ ?

ഓരോ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥിയുടെ പ്രഥമ ക്വാളിറ്റി അവരവരുടെ കഴിവിനേം വ്യക്തിത്വത്തെയും അടിസ്ഥാനമാക്കി നിചയിക്കപ്പെടേണ്ടതല്ലേ

പിന്നെ അതെങ്ങെനെയാണ് മതത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്നത് ?

ഇത് 2021 ആണ് സഹോദരരെ …ഉണരേണ്ടത് നമ്മളാണ് ,തീരുമാനിക്കേണ്ടത് നമ്മളാണ് .മതത്തിന്റെ പേരിൽ ഇനിയൊരാളും ജയിക്കില്ല എന്ന്

ഒരു രാഷ്ട്രീയ പാർട്ടിയുംമതത്തിന്റെ പേരിൽ ജയിക്കില്ല എന്ന്

ഇനിയും നമ്മൾ ഉറക്കം നടിച്ചാൽ ജനാധിപത്യത്തിന്റെ ,മതേതരത്വത്തിന്റെ അന്തകന്മാർ നാം തന്നെയാകും .

മതവും രാഷ്ട്രീയവും ഒന്ന് ചേരുമ്പോൾ ഇവിടെ കഴുകന്മാർ മാത്രമേ ഉണ്ടാകു…..

വോട്ട് ചെയ്യൂ ,മനുഷ്യന്റെ പേരിൽ ,കഴിവിന്റെ പേരിൽ …

നല്ലൊരു തലമുറക്കായി നമുക്ക് കൈകോർക്കാം …

സ്നേഹത്തോടെ ശ്രീജിത്ത് ❤️

മീരാ സാധു

‘പ്രേമവും പ്രേതവും തത്ത്വത്തിൽ ഒന്നാണ് .കുഴിമാടങ്ങൾ തകർത്തു ,അനുയോജ്യശരീരത്തെ ആവേശിക്കാൻ രണ്ടും വ്യഗ്രതപ്പെടും ‘

ആവർത്തന വിരസത മൂടിക്കെട്ടി നിൽക്കുന്ന എന്നത്തേം പോലൊരു ദിവസത്തിൽ കൈലേക്ക് ഓടിയെത്തിയ നൊമ്പരമാണ് മീരാസാധു .

വർണപകിട്ടാർന്ന അക്ഷരതുണ്ടുകളാൽ മഴവില്ലഴക് പൊലെ വർണിക്കപ്പെടുന്ന പ്രണയത്തേ മുണ്ഡനം ചെയ്ത മീര….

മാധവന്റെ പ്രണയമെന്ന മാന്ത്രികവലയത്തിൽ പെട്ടുപോയ ഇരുപത്തി എട്ടാമത്തെ വെറും പെണ്ണായി ഇറങ്ങി പുറപ്പെട്ട മീര തൻ ജീവിതം അവസാനിപ്പിക്കുന്നത് മാധവന്റെ മേലുള്ള വിജയം ശവം തീനികൾക്ക് നൽകിക്കൊണ്ടാണ് .
ഉള്ളിന്റയുള്ളിൽ നീറ്റൽ നിറക്കുന്ന പ്രതികാരത്തിന്റെ മുന്നിൽ അമ്മയെന്ന യാഥാർഥ്യവും കടമയും മറന്നു പ്രണയത്തെ അവൾ മുണ്ഡനം ചെയ്തിരിക്കുന്നു …

മീരാസാധു ❤️

യാത്ര

പുനർജന്മത്തിൽ വിശ്വസിച്ചു , പകുതി വഴിയിൽ ജീവിത യാത്ര അവസാനിപ്പിച്ചു മടങ്ങുന്നരുണ്ട് ഒരുപാട് , ഒരുപാടിടങ്ങളിൽ ,
നമുക്കിടയിൽ .
പറയാനേറെ ബാക്കിവച്ചു സ്വപ്നങ്ങളെ ഒക്കെയും വലിച്ചെറിഞ്ഞു വിഷമങ്ങളെ കാറ്റിൽ പറത്തി അവരങ്ങു പോകും