തിരിഞ്ഞുനോട്ടം

( കുറെ ഏറെ നാളുകൾക്ക് ശേഷമാണ് ഇങ്ങോട്ടേക്ക് എത്തുന്നത് ..ശ്രെമിക്കുന്നതു .

പൊട്ടത്തരം ആണു ന്നാലും അക്ഷരങ്ങൾ എന്നെ കടാക്ഷിക്കുന്നവരെ ശ്രെമിക്കും …തെറ്റുകൾ ക്ഷെമിക്കുക )

മുന്നിലെ നീലാകാശം പോലെ കാഴ്ച്ചയിൽ അടുത്തും എന്നാൽ ഒത്തിരി ദൂരത്തുമാണ് ഇന്നെന്റെ സ്വപ്നങ്ങൾ ..മനോഹരമായ കെട്ടിടങ്ങളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും നോക്കി ഇരിക്കുമ്പോൾ മനസ്സിലേക്ക് ഇരച്ചെത്തുന്നത് പലതാണ് …

നാട് …ബാല്യവും കൗമാരവും രണ്ടുനാടുകളിലായി പറിച്ചു നടപ്പെട്ട ബാല്യത്തിൻ ഓർമകളിൽ ഒറ്റയാനെ പോലെ തലയെടുപ്പോടെ നിൽക്കുന്ന മംഗലത്തു വീട് .

ഓരോ കനവിലും ഓടിയെത്തുന്ന ആൽത്തറയും കളികൂട്ടുകാരും … മാധുര്യം ഏറെയുള്ള സ്കൂൾ കാലം …

ഉത്സവങ്ങളുടെ നിറപ്പകിട്ടിൽ പറന്നു നടന്നു രാത്രികളെ പകലുകളാക്കിയ നക്ഷത്രരാവുകൾ .

ഓണക്കോടി എടുത്തണിഞ്ഞു ഓടിക്കളിച്ച ഓണപ്പുലരികൾ ….

പതിനെട്ടാം വയസ്സിൽ വേരുറച്ച മണ്ണിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് തിരിക്കുമ്പോൾ പക്ഷെ പ്രതീക്ഷിച്ചതിനെക്കാളും കൂടുതൽ സമ്മാനിച്ച മറ്റൊരു മണ്ണ് .

വരുത്തനായിട്ടും സ്നേഹത്തോടെ കൂടെ കൂട്ടിയ ചങ്കുകൾ ഒപ്പം ലഹരിയുടെ ഉന്മാദലഹരിയിൽ ഉറഞ്ഞുതുള്ളിയ കൗമാരം ..

പഠനവും ജോലിയും ഒക്കെ ഒന്നിച്ചു കൂട്ടി എല്ലാറ്റിനും ചുക്കാൻ പിടിച്ച യൗവനം .

അപ്രതീക്ഷിതമായി വന്ന അപകടത്തിൽ സമ്പാദ്യം എല്ലാം കൈവിട്ടുപോയ ഒരു കുടുംബത്തെ മുഴുവൻ കൈപിടിക്കയറ്റാൻ ആറു വർഷത്തോളം പഠനം പോലും കളഞ്ഞു ജോലിക്കു പോയ കഠിനനാളുകൾ

അതിനപ്പുറം രണ്ടുവർഷത്തെ പ്രവാസം ഇന്നെന്നിൽ പ്രതീക്ഷ പകരുമ്പോൾ ..കൈവിട്ടുപോയ ജീവിതത്തെ ഒന്നില്നിന്നു തുടങ്ങി ഓടിച്ചിട്ട് പിടിക്കാൻ ശ്രെമിക്കുമ്പോഴും ഞാൻ അറിയാതെ കണ്ണ് നിറയാറുണ്ട് ..അഭിമാനമാണോ ദുഃഖമാണോ സന്തോഷമാണോ അതിനു കാരണമെന്ന് ചോദിച്ചാൽ ഉത്തരമില്ല ……