മതമോ മാനവികതയോ ?

മനുഷ്യൻ എന്ന വർഗം ഉടലെടുത്തതിന് ശേഷം മനുഷ്യന് മേൽ ആധിപത്യം സ്ഥാപിച്ചു കൂടെ പോന്നവയാണ് മതങ്ങൾ .ഒരുപക്ഷെ മനുഷ്യനേക്കാൾ പ്രാധാന്യം ഇന്ന് മതങ്ങൾക്ക് തന്നെയാണ് .

മാതാ പിതാ ഗുരു ദൈവം എന്ന് പറഞ്ഞു തുടങ്ങുന്ന നാവുകളിൽ ദൈവത്തോടൊപ്പം കയറ്റി പ്രതിഷ്ഠിച്ച മതം , കാല്പനികതയും അതിശോയ്ക്തികളും വേണ്ടുവോളം ചേർത്ത , ശാസ്ത്ര സത്യങ്ങളെ മിഥ്യകളാക്കിയും മതങ്ങൾ നമ്മളിൽ അടിച്ചേൽപ്പിച്ചിരിക്കുന്ന ആഴങ്ങൾ വളരെ വലുതാണ് .

ബാല്യം നമ്മളിൽ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ് . നമ്മുടെ മാതാപിതാക്കളും ഗുരുക്കന്മാരും പകർന്നു നൽകുന്ന ഓരോ വാക്കുകളും നമ്മെ രൂപപ്പെടുത്തുന്നതിൽ എത്രത്തോളം സഹായമാണ് ..കാരണം അവ നമ്മെ അത്രയധികം സ്വാധീനിച്ചിട്ടുണ്ടാകും .

ആ ഒരു ബാല്യത്തിൽ തന്നെ നാം അവരിലേക്ക് കടത്തിവിടുന്ന ഒന്നാണ് മതവും .കൗമാരവും കഴിഞ്ഞു യൗവനത്തിലേക്ക് കാലെടുത്തുവയ്ച്ചു തുടങ്ങുമ്പോൾ തന്നെ ചിന്തകളിൽ മതവും വിശ്വാസവും വേരുറപ്പിച്ചിട്ടുണ്ടാകും .

പിന്നീട് അവരുടെ ചിന്തകൾ പ്രവർത്തികൾ കാഴ്ചപ്പാടുകൾ ഒക്കെയും മതത്താൽ സൃഷ്ടിക്കപ്പെടുന്ന ഒരുതരം ഇരുതല മൂർച്ചയുള്ള തീവ്രമതവിശ്വാസി എന്ന നിലയിലേക്ക് എത്തിച്ചേർക്കും .

എന്തിലുംഏതിലും നാം മതത്തെ ചേർത്ത് നിർത്തും വാക്പോരുകൾ നടത്തും കാരണം എന്റെ മതം ശെരിയാണ് അതിനെ ചോദ്യം ചെയ്യാൻ പാടില്ല എന്ന ചിന്ത തന്നെയാകും .

നമുക്ക് തന്നെ അറിയാമായിരിക്കും പലതും കെട്ട് കഥ ആണെന്നും അന്ധവിശ്വാസം ആണെന്നുമൊക്കെ പക്ഷെ നാവ് ചലിക്കാത്ത വിധം അടിമപ്പെട്ട് പോയിട്ടുണ്ടാകും ഓരോ തലച്ചോറും .

ലോകത്തെ ഭൂരിഭാഗം വരുന്ന അക്രമസംഭവങ്ങളും ജാതിമതവർഗ്ഗവർണ വേര്തിരിവുകളാൽ ആണെന്നുള്ള സത്യത്തിന് നേരെ കണ്ണടച്ച് പിടിച്ചും എന്റെ മതം എന്ന കാളകൂട വിഷം നുണഞ്ഞും മാനവരാശി മുന്നോട്ട് പോകുമ്പോൾ നമുക്കില്ലാതാകുന്നത് തുല്യതയും മാനവികതയും മനുഷ്യത്വവും അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യവും ഒക്കെയാണ് .

ഞാനൊരിക്കലും ഒരു മതവിശ്വാസി ആയിരുന്നില്ല എന്നാലും ഒരു തീവ്രദൈവവിശ്വാസി ആയിരുന്നുവെന്ന് എനിക്ക് മനസിലായത് ശബരിമല വിഷയത്തോട് കൂടിയാണ് .എനിക്കൊരിക്കലും സമ്മതിച്ചു കൊടുക്കാൻ കഴിയുന്നതായിരുന്നില്ല സ്ത്രീപ്രവേശനം ..

അതിനെതിരെ ഞാനും എഴുതി , വിമർശിച്ചു അതൊക്കെ ഇപ്പഴും ഇവിടെ കാണും .പിന്നീടെപ്പഴക്കയോ അന്ധമായ മതദൈവ വിശ്വാസത്തിൽ നിന്ന് പുറത്തെത്തി ചിന്തിക്കുകയും വായിക്കുകയും ചെയ്തപ്പോഴാണ് ഞാൻ തെറ്റാണ് എന്ന് മനസ്സിലാവുകയും തിരുത്താൻ തയ്യാറാവുകയും ചെയ്തത് .

മാനവികത എന്നതിലേക്ക് ഇറങ്ങിച്ചെല്ലുകയും നമ്മൾ ഓരോരുത്തരുമാണ് ദൈവമെന്നും മനുഷ്യത്വമാണ് നമ്മുടെ മതമെന്നും വിശ്വസിക്കുന്നു

കർമമാണ് അനുഗ്രഹവും ശാപവും അല്ലതെ ഒരു ദൈവവും നിന്നെയും എന്നെയും സംരക്ഷിക്കുവാനും ശിക്ഷിക്കുവാനും റെഡി ആയി ഇരിപ്പില്ല

നമ്മളിടങ്ങളിൽ വിതക്കേണ്ടത് മനുഷ്യത്വം മാത്രമാണ് ,

തുല്യത എന്നത് ആണിനും പെണ്ണിനും ട്രാൻസ്ജെൻഡറിനും എല്ലാം അവകാശപെട്ടതാണ് അവിടെയും മതം കൈകടത്തുന്നു

എന്തൊക്കെ ചിന്തിക്കണം എന്തൊക്കെ ചിന്തിക്കാൻ പാടില്ല

എന്ത് കഴിക്കണം എന്തൊക്കെ കഴിക്കാൻ പാടില്ല

എന്ത് ധരിക്കണം എന്തൊക്കെ ധരിക്കാൻ പാടില്ല

എന്ത് കാണണം എന്തൊക്കെ കാണാൻ പാടില്ല

നോക്കൂ നമ്മളിലെ തലച്ചോറിനെ നിയന്ത്രിക്കുന്നത് ഇന്ന് മതമാണ് ,നമ്മുടെ ജീവിത രീതികളെ നിച്ഛയിക്കുന്നത് മതമാണ് .

ഇതിൽ നിന്നെല്ലാം പുറത്തുകടന്നു മനുഷ്യനിലും മാനവികതയിലും വിശ്വസിക്കണമെങ്കിൽ ആദ്യം നിർത്തേണ്ടത് നിർബന്ധിത മതപഠനമാണ് ,

പഠിക്കേണ്ടത് ലിംഗനീതിയും മനുഷ്യത്വവും തുല്യതയും കൂടിയാണ് ..

അടുത്തൊരു തലമുറക്ക് മതത്തിൽ നിന്ന് പുറത്തുകടന്നു മാനവികതയിലേക്ക് പറന്നുകയറാൻ ചിറക്‌ നൽകേണ്ടത് നാമോരോരുത്തരുമാണ് .

സഹജീവിസ്നേഹം മാത്രമാണ് ജീവിതത്തിലേക്ക് കൊണ്ട്വരേണ്ടത് അങ്ങനെയാകുമ്പോൾ നാമോരോരുത്തരും ദൈവങ്ങളാകും ഇടനിലക്കാരില്ലാത്ത ദൈവങ്ങൾ .

മരണം

തെളിഞ്ഞ പകൽവെളിച്ചത്തിലും നാലുചുവരുക്കുള്ളിൽ ആത്മാവിനോട് സംവേദനം നടത്തി ,നൂൽവെളിച്ചം പോലും കിനിയാത്ത പുതപ്പിനുള്ളിൽ മരണത്തെ ഓർത്തിരിക്കാറുണ്ട് ..മരണത്തെ പലപ്പൊഴും വല്ലാത്തൊരു ആകാംഷയോടെ ഞാനോർക്കാറുള്ളത് .

കോരിച്ചൊരിയുന്ന തുലാമഴയിൽ വെള്ളപുതപ്പിച്ച ദേഹം ,ഒന്നാശ്വസിപ്പിക്കാൻ പോലും തോൾ നൽകാതിരുന്ന ,ഒന്ന് കേൾക്കാൻ ഇരുന്നുതരാതിരുന്ന ആരൊക്കയൊ ചേർന്ന് എടുത്തുയർത്തിയ ദേഹി ഇല്ലാത്ത ദേഹം .

നീല ടാർപോളിൻ ഷീറ്റ് വലിച്ചലങ്കരിച്ച യാത്ര മണ്ഡപം ചുവരുകളിൽ ചുവന്ന റോസ് പുഷ്പ്പങ്ങളാൽ യാത്രാമൊഴി ഓതുന്ന പോസ്റ്ററുകൾ ,അകലെയൊരു മാവിൻചില്ലയിൽ ഇരുന്നു ഈണത്തിൽ കരയുന്ന കുയിലമ്മ ..

താഴ് വാരത്തിനടിയിൽ എനിക്ക് കാണാം ഒരു ചിത ഒരുങ്ങുന്നത് ,താന്ത്രവിധികളോടെ ആരാണോ ആവോ കൊള്ളി വയ്ക്കുന്നത് ..അപ്പോഴാണ് അത് സത്യത്തിൽ ആലോചിച്ചത് ..ആരാകും അറിയില്ല അങ്ങനെ ആറുമില്ലലോ ..

ആരോ കരുവാളിച്ച ചുണ്ടിൽ സ്പർശിച്ചപ്പോഴാണ് ഞെട്ടി നോക്കിയത് …..