ഒരിക്കൽ ..

ഇന്തൂ നിന്റെ മോള് അച്ചു ന്നലെ ഉണ്ണിയെ വിളിച്ചു ..di കഴിഞ്ഞ കുറെ വർഷങ്ങൾക്ക് ശേഷം ആദ്യ ന്റെ മോൻ ചിരിച്ചു സംസാരിച്ചത് ഞങ്ങളോട് ,

അവൻ കുട്ടിക്കാലത്തേക്ക് പോയപോലെ …

അമ്മ ഇന്തു മാമിയോട് പറഞ്ഞതാണ് ..ശെരിയാണ് ഞാനും അച്ചുവുമൊക്കെ ജനിച്ചു വളർന്ന മണ്ണിലേക്ക് ഊളിയിടുക ആയിരുന്നു .അപ്രതീക്ഷിത മായി വന്ന ആ കാൾ ന്നെ നോവിച്ചു ന്നു പറയുന്നതാകും ശെരി .നഷ്ടബോധത്തിന്റെ വേലിഏറ്റം ആയിരുന്നു മനസ്സിൽ .

പുലർകാലേ കുളത്തിലെ നീരാട്ടും ആൽത്തറയിൽ പോയി തൊഴുതു പാട വരമ്പത്തൂടെ മൈനേയെയും പേടിച്ചു വാഹനങ്ങളുടെ കളറിൽ അടികൂടി നടന്നു പോകുന്ന സ്കൂൾ കാലമേ നീയെന്നിൽ ഇപ്പോൾ നിറയ്ക്കുന്നത് അലാറം കേട്ടുള്ള ഉണരലും ഷവറിലെ വെള്ളവും ആകുന്നതെന്തേ …

കൈലുള്ള രണ്ടുരൂപക്ക് സിപ്അപ്പ് വാങ്ങി ..കുടിച്ചു മാങ്ങയും പൊട്ടിച്ചു വയലിലെ വെള്ളത്തിൽ കളിച്ചു വളർന്ന ന്നെ നീ ഇന്ന് മറ്റൊരു കലുഷിത നഗരത്തിൽ എത്തിച്ചിരിക്കുന്നു ..

ഓലപ്പന്തുകൾ ന്റെ കയ്യിൽ നിന്ന് പൊങ്ങി ഓലമേഞ്ഞ വീട്ടിനുള്ളിൽ വീഴുന്നതും ആ അവസരത്തിൽ പേരക്ക മോട്ടിക്കാൻ പോകുന്നതും ന്റെ കൂട്ടുള്ള ആ അഞ്ചു കാന്തരികളും ഓർക്കുന്നുണ്ടോ ന്തോ ..

ഉത്സവ നാളിൽ അടിച്ചുപൊളിച്ചു നടന്ന നമ്മളുടെ കൈകളെ അലങ്കരിക്കാൻ ബലൂണുകൾ ഉണ്ടായിരുന്നു ..ഓണപ്പുടവ അണിഞ്ഞു ഓണത്തുമ്പികളെ തേടി പൂക്കൾ തോറും അലഞ്ഞ ബാല്യമേ നിനക്ക് എന്നെ കരയിക്കാതെ ഇരുന്നൂടെ …

പൊട്ടാസിന്റെ ഒച്ചയിൽ പേടിച്ചൊളിച്ച കുഞ്ഞു മനസ്സേ നിനക്ക് ഇന്നും പേടിയാണല്ലോ ..

കാലങ്ങൾ കഴിഞ്ഞ ഓർമകൾ ഒരു കോളിലൂടെ പേമാരി ആയി പെയ്തിറങ്ങിയപ്പോൾ ഞാൻ അറിഞ്ഞു നഷ്ടമായതൊക്കെയും ന്റെ ജീവിതമായിരുന്നെന്ന് .

ഞാൻ

പതറുന്ന മനസ്സിലേക്ക് മരണത്തിന്റെ പ്രതീക്ഷകൾ ഇരച്ചെത്തുമ്പോൾ കൊടുംവെയിലത്തു തണൽ ലഭിച്ച പറവയെപ്പോൽ തളർന്നിരിപ്പാണ് ..

മോഹങ്ങളും പേറിയുള്ള യാത്ര കാതങ്ങൾ പിന്നിടുമ്പോൾ പേരറിയാത്തൊരു നഷ്ടബോധം ഓടിക്കളിക്കുന്നുണ്ട് മനസ്സിൽ ..ഓടിയൊളിച്ച ബന്ധങ്ങൾ തിരികെയെത്താനും സ്വന്തമെന്നു പറഞ്ഞു ആരെയെങ്കിലുമൊക്കെ ചേർത്ത് നിർത്താനുമുള്ള വെമ്പലിലാണ് …

എവിടെയാണ് എങ്ങനെയാണ് എന്നെ നഷ്ടമായതെന്ന് മനസ്സിലാകാതെ നഷ്ടമായ സന്തോഷങ്ങളെ തിരിച്ചുകിട്ടാൻ ഞാനെന്താണ് വേണ്ടത് .

തളരുമ്പോൾ ഒന്ന് ചേർത്ത് പിടിക്കാൻ ഇതുവരെ ഇല്ലാത്തൊരു കൈകളെ തിരയുന്ന കണ്ണുകളെ അടച്ചുപിടിക്കാനുള്ള ശ്രെമത്തെ കണ്ണീരും തോൽപ്പിക്കുകയാണ് …..