കാവ്

കാട് പൂക്കുന്ന കാലങ്ങളിലാകെ കാവിലെ തിരികൊളുത്തുവാൻ മുതിരവേ
പാന്ഥന്റെ പാട്ടിന്റെ ശീലുകൾ തേങ്ങിയ മുളങ്കാട്ടിൻ മർമരങ്ങൾ നടവരമ്പിൽ വിതുമ്പി പൊലിഞ്ഞുപോയൊരു ദുഃസ്വപ്നത്തിൻ കഥകൾ മെല്ലെ കാതിലോതുന്നുവോ ………

ഏകാകി

പാദങ്ങൾ തേയ്ഞ്ഞു തീരുംമുന്നെ നടന്നകലണം സർവ്വതിൽ നിന്നും
ഒരുനുള്ള് ഓർമ്മകൾ പോലുമില്ലാതെ ഏകാകിയായി ജ്വലിക്കുന്ന കനലായി ചാരമായി ഒഴുകിയകലണം ……

മരണം

പുൽകുവാനായിരുന്നുവെങ്കിൽ ഹേ മരണമേ ഒരു നിമിഷം നൽകിയാൽ,
ഒന്ന് ഞാൻ വാരി പുണർന്നോട്ടെ ഞാനെൻ കിനാക്കളെ ..
ഓർമയിലൊന്നു തലോടുവാൻ നൂറുണ്ട് മുഖങ്ങൾ …
അവസാനിക്കുകയാണ് എല്ലാം,
ഇടനെഞ്ചിലൊരു അസുരതാളം ചവിട്ടി നീയെന്നെ ലയിപ്പിക്കുമ്പൊൾ ചുടുചുംബനം നൽകുവാൻ വിറയാർന്ന ചുണ്ടുകളുമായി എൻ പ്രണയവും…

മരണം

മരണം ..മരണം പൊളി അല്ലെ ..

പെയ്തൊഴിഞ്ഞ മിഴികളെ സാക്ഷിയാക്കി
സ്വരമേതെന്നു തിരിച്ചറിയാൻ കഴിയാത്ത രാഗങ്ങൾ അനുഭവിച്‌ …
ഒറ്റതിരിയിൽ എരിഞ്ഞടങ്ങുന്ന പ്രതീക്ഷകളെ വാരിപ്പുണർന്ന് …
ചമയങ്ങളില്ലാതെ ..ഒറ്റമുണ്ടിൽ പുതച്ചു
ഭാരമില്ലാത്ത മനസ്സുമായി അഗ്നിയിൽ അമർന്നു ചാരമായി മാറുന്ന മരണം പൊളി അല്ലെ

തിരിച്ചറിവ് ➖➖➖➖

പണവും മതവും ജാതിയും അടക്കിവാണിരുന്ന എന്നെ പ്രളയം പഠിപ്പിച്ചു പലതും …

അയൽവക്കത്തെ സുഭാഷേട്ടൻ കാൽ വയ്യാത്ത അവസ്ഥയിലും ന്നെ രക്ഷിക്കാൻ വന്നു ..ആഹാരം തന്നു ..ആരോഗ്യവും പണവും ശാശ്വതമല്ലന്ന ആദ്യപാഠം .

ആദ്യം കണ്ട പള്ളിയിൽ കയറി ..അവിടെ പലതരം ആൾക്കാർ ഒരുമെയ്യോടെ ഒരുമിച്ചതിനു പ്രകൃതി വേണ്ടിവന്നു ..

ആഹാരവും വസ്ത്രവും കൊണ്ടുവന്നവരോട് ആരും ചോദിച്ചില്ല മതവും ജാതിയും ..

പുലയെനെന്നു വിളിച്ചവർ സ്നേഹത്തോടെ ഊട്ടി ..

തെണ്ടിയെന്നു വിളിച്ചവൻ കരുതലോടെ ചേർത്ത് പിടിച്ചു ….

മറ്റുള്ളവർക്ക് വേണ്ടി ഓടുന്ന മനസുകൾ എല്ലാം ഒരേ മതമായിരുന്നു ..മനുഷ്യ മതം

നഷ്ടപ്പെട്ടവന്റെ ദൈവം ജാതി മത വ്യത്യാസമില്ലാതെ മനുഷ്യരൂപത്തിൽ അവതരിച്ചു …

സഹായങ്ങൾ നൽകിയ കൈകളെ അവർ വിളിച്ചു മനുഷ്യദൈവങ്ങൾ എന്ന് ..മനുഷ്യത്വം എന്ന് .

അതേ ജാതിക്കും മതത്തിനും പണത്തിനും നിറത്തിനും എല്ലാറ്റിലും വലുത് മനുഷ്യത്വം സഹജീവി സ്നേഹം എന്നിവയാണെന്നു പഠിച്ചു ..

പ്രകൃതി നൽകിയ തിരിച്ചറിവ് .

ശ്രീ .

ഭ്രാന്തൻ

അവൻ അല്ലേലും ഒരു വിഷാദ രോഗിയാ ..

രാജീവ് രഥനോടായി പറഞ്ഞു ..

ദൂരത്തേക്കായി നോക്കിയിരുന്ന ദേവന് അതൊന്നും കേൾക്കാനുള്ള ശ്രെദ്ധയില്ലായിരുന്നു ..കുറച്ചുനാളായി അവൻ ഇങ്ങനെയാണ് ആരോടും മിണ്ടാട്ടമില്ല..രാജീവ് തുടർന്നു .

പകുതി എഴുതി തീർന്ന മനോഹരമായ കവിത ആയിരുന്നു അവൻ ..പ്രണയത്തിന്റെ മാധുര്യമാണ് അവനിൽ വസന്തം നിറച്ചത് .

ന്നിട്ടോ ..?

രഥൻ ആകാംഷയോടെ ഗ്ലാസ്സിലേക്ക് വോഡ്ക നുകർന്നു .

fb വഴി പടർന്ന പ്രണയം ..രണ്ടുവർഷത്തോളം തമ്മിൽ കാണാതെ ശബ്ദത്തിലൂടെ ഹൃദയം കീഴടക്കിയ സ്വപ്ന പ്രണയം ..

കോപ്പ് വല്ല ഫെക്കും ആയിരിക്കും ..രഥൻ ഗ്ലാസ് കാലിയാക്കി .

ഞങ്ങളും അങ്ങനെയാടാ വിചാരിച്ചതു പക്ഷെ അതെല്ലാം കാറ്റിൽ പറത്തി അവർ മുന്നേറി പക്ഷെ

oh ഓള് തേച്ചുകാണും ..രഥൻ പറഞ്ഞു തീർന്നതും മിന്നായം പോലെ ഒരു കൈ അലർച്ചയോടെ അവന്റെ കവിളിലേക്ക് പതിച്ചു ..

ഞാൻ ഞാനാടാ തേച്ചത് ന്റെ പെണ്ണിനെ .

ദേവന്റെ ഭാവമാറ്റം രാജീവിൽ നടുക്കമുണ്ടാക്കിയില്ല .നടന്നു നീങ്ങിയ ദേവന് വേണ്ടി അവൻ മാപ് പറഞ്ഞു .

പിന്നെ എന്താടാ ഉണ്ടായേ ..

അവൻ പറഞ്ഞത് സത്യാ ..അവൻ തേച്ചു .

അമ്മയുടെ കണ്ണീരിനു മുന്നിൽ അനുജന്റെ സ്നേഹത്തിനു മുന്നിൽ അച്ഛന്റെ നിസ്സഹായാവസ്ഥ ക്ക്മുന്നിൽ അവനു വേറെ വഴിയുണ്ടായില്ല അന്നുമുതൽ ഞങ്ങൾ അവനെ പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാൻ നോക്കുവാ പക്ഷെ ..

രഥൻ ദേവന്റെ തോളിൽ കൈവച്ച് അവനോട് സോറി പറയുമ്പോൾ അവന്റെ കണ്ണുകൾ കലങ്ങി മറിഞ്ഞു ഒരു ഭ്രാന്തന്റെ ചേഷ്ടകളിലേക് പോയിരുന്നു ..

(തെറി വിളിച്ചില്ലേൽ തുടരും …)

ഒരിക്കൽ ..

ഇന്തൂ നിന്റെ മോള് അച്ചു ന്നലെ ഉണ്ണിയെ വിളിച്ചു ..di കഴിഞ്ഞ കുറെ വർഷങ്ങൾക്ക് ശേഷം ആദ്യ ന്റെ മോൻ ചിരിച്ചു സംസാരിച്ചത് ഞങ്ങളോട് ,

അവൻ കുട്ടിക്കാലത്തേക്ക് പോയപോലെ …

അമ്മ ഇന്തു മാമിയോട് പറഞ്ഞതാണ് ..ശെരിയാണ് ഞാനും അച്ചുവുമൊക്കെ ജനിച്ചു വളർന്ന മണ്ണിലേക്ക് ഊളിയിടുക ആയിരുന്നു .അപ്രതീക്ഷിത മായി വന്ന ആ കാൾ ന്നെ നോവിച്ചു ന്നു പറയുന്നതാകും ശെരി .നഷ്ടബോധത്തിന്റെ വേലിഏറ്റം ആയിരുന്നു മനസ്സിൽ .

പുലർകാലേ കുളത്തിലെ നീരാട്ടും ആൽത്തറയിൽ പോയി തൊഴുതു പാട വരമ്പത്തൂടെ മൈനേയെയും പേടിച്ചു വാഹനങ്ങളുടെ കളറിൽ അടികൂടി നടന്നു പോകുന്ന സ്കൂൾ കാലമേ നീയെന്നിൽ ഇപ്പോൾ നിറയ്ക്കുന്നത് അലാറം കേട്ടുള്ള ഉണരലും ഷവറിലെ വെള്ളവും ആകുന്നതെന്തേ …

കൈലുള്ള രണ്ടുരൂപക്ക് സിപ്അപ്പ് വാങ്ങി ..കുടിച്ചു മാങ്ങയും പൊട്ടിച്ചു വയലിലെ വെള്ളത്തിൽ കളിച്ചു വളർന്ന ന്നെ നീ ഇന്ന് മറ്റൊരു കലുഷിത നഗരത്തിൽ എത്തിച്ചിരിക്കുന്നു ..

ഓലപ്പന്തുകൾ ന്റെ കയ്യിൽ നിന്ന് പൊങ്ങി ഓലമേഞ്ഞ വീട്ടിനുള്ളിൽ വീഴുന്നതും ആ അവസരത്തിൽ പേരക്ക മോട്ടിക്കാൻ പോകുന്നതും ന്റെ കൂട്ടുള്ള ആ അഞ്ചു കാന്തരികളും ഓർക്കുന്നുണ്ടോ ന്തോ ..

ഉത്സവ നാളിൽ അടിച്ചുപൊളിച്ചു നടന്ന നമ്മളുടെ കൈകളെ അലങ്കരിക്കാൻ ബലൂണുകൾ ഉണ്ടായിരുന്നു ..ഓണപ്പുടവ അണിഞ്ഞു ഓണത്തുമ്പികളെ തേടി പൂക്കൾ തോറും അലഞ്ഞ ബാല്യമേ നിനക്ക് എന്നെ കരയിക്കാതെ ഇരുന്നൂടെ …

പൊട്ടാസിന്റെ ഒച്ചയിൽ പേടിച്ചൊളിച്ച കുഞ്ഞു മനസ്സേ നിനക്ക് ഇന്നും പേടിയാണല്ലോ ..

കാലങ്ങൾ കഴിഞ്ഞ ഓർമകൾ ഒരു കോളിലൂടെ പേമാരി ആയി പെയ്തിറങ്ങിയപ്പോൾ ഞാൻ അറിഞ്ഞു നഷ്ടമായതൊക്കെയും ന്റെ ജീവിതമായിരുന്നെന്ന് .

ഞാൻ

പതറുന്ന മനസ്സിലേക്ക് മരണത്തിന്റെ പ്രതീക്ഷകൾ ഇരച്ചെത്തുമ്പോൾ കൊടുംവെയിലത്തു തണൽ ലഭിച്ച പറവയെപ്പോൽ തളർന്നിരിപ്പാണ് ..

മോഹങ്ങളും പേറിയുള്ള യാത്ര കാതങ്ങൾ പിന്നിടുമ്പോൾ പേരറിയാത്തൊരു നഷ്ടബോധം ഓടിക്കളിക്കുന്നുണ്ട് മനസ്സിൽ ..ഓടിയൊളിച്ച ബന്ധങ്ങൾ തിരികെയെത്താനും സ്വന്തമെന്നു പറഞ്ഞു ആരെയെങ്കിലുമൊക്കെ ചേർത്ത് നിർത്താനുമുള്ള വെമ്പലിലാണ് …

എവിടെയാണ് എങ്ങനെയാണ് എന്നെ നഷ്ടമായതെന്ന് മനസ്സിലാകാതെ നഷ്ടമായ സന്തോഷങ്ങളെ തിരിച്ചുകിട്ടാൻ ഞാനെന്താണ് വേണ്ടത് .

തളരുമ്പോൾ ഒന്ന് ചേർത്ത് പിടിക്കാൻ ഇതുവരെ ഇല്ലാത്തൊരു കൈകളെ തിരയുന്ന കണ്ണുകളെ അടച്ചുപിടിക്കാനുള്ള ശ്രെമത്തെ കണ്ണീരും തോൽപ്പിക്കുകയാണ് …..

തിരിഞ്ഞുനോട്ടം

( കുറെ ഏറെ നാളുകൾക്ക് ശേഷമാണ് ഇങ്ങോട്ടേക്ക് എത്തുന്നത് ..ശ്രെമിക്കുന്നതു .

പൊട്ടത്തരം ആണു ന്നാലും അക്ഷരങ്ങൾ എന്നെ കടാക്ഷിക്കുന്നവരെ ശ്രെമിക്കും …തെറ്റുകൾ ക്ഷെമിക്കുക )

മുന്നിലെ നീലാകാശം പോലെ കാഴ്ച്ചയിൽ അടുത്തും എന്നാൽ ഒത്തിരി ദൂരത്തുമാണ് ഇന്നെന്റെ സ്വപ്നങ്ങൾ ..മനോഹരമായ കെട്ടിടങ്ങളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും നോക്കി ഇരിക്കുമ്പോൾ മനസ്സിലേക്ക് ഇരച്ചെത്തുന്നത് പലതാണ് …

നാട് …ബാല്യവും കൗമാരവും രണ്ടുനാടുകളിലായി പറിച്ചു നടപ്പെട്ട ബാല്യത്തിൻ ഓർമകളിൽ ഒറ്റയാനെ പോലെ തലയെടുപ്പോടെ നിൽക്കുന്ന മംഗലത്തു വീട് .

ഓരോ കനവിലും ഓടിയെത്തുന്ന ആൽത്തറയും കളികൂട്ടുകാരും … മാധുര്യം ഏറെയുള്ള സ്കൂൾ കാലം …

ഉത്സവങ്ങളുടെ നിറപ്പകിട്ടിൽ പറന്നു നടന്നു രാത്രികളെ പകലുകളാക്കിയ നക്ഷത്രരാവുകൾ .

ഓണക്കോടി എടുത്തണിഞ്ഞു ഓടിക്കളിച്ച ഓണപ്പുലരികൾ ….

പതിനെട്ടാം വയസ്സിൽ വേരുറച്ച മണ്ണിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് തിരിക്കുമ്പോൾ പക്ഷെ പ്രതീക്ഷിച്ചതിനെക്കാളും കൂടുതൽ സമ്മാനിച്ച മറ്റൊരു മണ്ണ് .

വരുത്തനായിട്ടും സ്നേഹത്തോടെ കൂടെ കൂട്ടിയ ചങ്കുകൾ ഒപ്പം ലഹരിയുടെ ഉന്മാദലഹരിയിൽ ഉറഞ്ഞുതുള്ളിയ കൗമാരം ..

പഠനവും ജോലിയും ഒക്കെ ഒന്നിച്ചു കൂട്ടി എല്ലാറ്റിനും ചുക്കാൻ പിടിച്ച യൗവനം .

അപ്രതീക്ഷിതമായി വന്ന അപകടത്തിൽ സമ്പാദ്യം എല്ലാം കൈവിട്ടുപോയ ഒരു കുടുംബത്തെ മുഴുവൻ കൈപിടിക്കയറ്റാൻ ആറു വർഷത്തോളം പഠനം പോലും കളഞ്ഞു ജോലിക്കു പോയ കഠിനനാളുകൾ

അതിനപ്പുറം രണ്ടുവർഷത്തെ പ്രവാസം ഇന്നെന്നിൽ പ്രതീക്ഷ പകരുമ്പോൾ ..കൈവിട്ടുപോയ ജീവിതത്തെ ഒന്നില്നിന്നു തുടങ്ങി ഓടിച്ചിട്ട് പിടിക്കാൻ ശ്രെമിക്കുമ്പോഴും ഞാൻ അറിയാതെ കണ്ണ് നിറയാറുണ്ട് ..അഭിമാനമാണോ ദുഃഖമാണോ സന്തോഷമാണോ അതിനു കാരണമെന്ന് ചോദിച്ചാൽ ഉത്തരമില്ല ……