മതരാഷ്ട്രീയം

മതേതരത്വം ..ലോകരാഷ്ട്രങ്ങളിലെ ഏറ്റവും വലിയ ജനത്യപത്യ രാജ്യമായ ഇന്ത്യയുടെ മുഖമുദ്ര .

മതം

നന്മയും തിന്മയും കൂടിച്ചേർന്നു നിൽക്കുന്ന ഒരുതരം ഇരുതല മൂർച്ചയുള്ള ആയുധം .നന്മയുടെ ഓരങ്ങളിലൂടെ സഞ്ചരിച്ചാൽ പരസ്പര സ്നേഹവും സഹജീവി പരിഗണനയും എല്ലാം ആർജിക്കാൻ കഴിയുന്ന ഒരു വിശ്വാസം .

മറുതലക്കൽ മതം നമ്മെ കാത്തിരിക്കുന്നത് വർഗീയതയുടെയും സ്വാർത്ഥതയുടെയും മേലങ്കി അണിഞ്ഞാണ് താനും .മതങ്ങൾ എന്ന വിശ്വാസത്തെ പൊലും ചോദ്യം ചെയ്യാൻ പോകുന്ന തരത്തിലുള്ള ചില വിഷമുനകൾ ചീറി അടുക്കാൻ പാകത്തിൽ അതിൽ ഒളിച്ചിരുപ്പുണ്ട്

രാഷ്ട്രീയം

സ്വജനപക്ഷപാതമില്ലാതെ ജാതി മത ചിന്തകൾക്കതീതമായി മാനവക്കാർക്കായി പ്രവൃത്തിക്കേണ്ട പ്രഖ്യാപിത ഇടം .

ഇനിയാണ് ചോദ്യം

മതങ്ങൾക്ക് രാഷ്ട്രീയം ആകാം .അത് അവരുടെ ഇഷ്ടം അല്ലേൽ സ്വാതന്ത്ര്യം .പക്ഷെ ഒരു രാക്ഷ്ട്രീയ പാർട്ടിക്കും മതമൊരു വഴികാട്ടി ആകരുത് .

എന്തിനാണ് രാഷ്ട്രീയ പാർട്ടികൾക്ക് മതതലവന്മാരെ പ്രീണിപ്പിക്കാൻ ഇത്ര തിടുക്കം ?

തങ്ങളുടെ മത ജാതീയ വോട്ട് ബാങ്കുകൾ നിലനിർത്താനോ ?അപ്പൊ പിന്നെ ജനാധിപത്യത്തിന് എന്താണിവിടെ പ്രസക്തി ?

എല്ലാ മതവിഭാഗങ്ങളും തങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ചു വേണം കാര്യങ്ങൾ എന്നാഗ്രഹിക്കുമ്പോൾ അവരെ പ്രീണിപ്പെടുത്താൻ മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ വർഗീയത അല്ലതെ എന്താണ് വിഭാവനം ചെയ്യുന്നത് ?

മതങ്ങളുടെ പേരിൽ നടത്തുന്ന രാഷ്ട്രീയ കച്ചവട കക്ഷികളെ എന്തിനാണ് മതേതരം എന്ന കപട മുഖമൂടി അണിഞ്ഞ പാർട്ടികൾ കൂടെ ചേർക്കുന്നത് ?

നിങ്ങള് ഈ ചെയ്യുന്നതല്ലേ വർഗീയത ?

മതം എന്നതിനെ അടിസ്ഥാനമാക്കി മാത്രം എത്രയോ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിച്ഛയിക്കുന്നു ?ഇതൊക്കെ മാറേണ്ടതല്ലേ ?

ഓരോ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥിയുടെ പ്രഥമ ക്വാളിറ്റി അവരവരുടെ കഴിവിനേം വ്യക്തിത്വത്തെയും അടിസ്ഥാനമാക്കി നിചയിക്കപ്പെടേണ്ടതല്ലേ

പിന്നെ അതെങ്ങെനെയാണ് മതത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്നത് ?

ഇത് 2021 ആണ് സഹോദരരെ …ഉണരേണ്ടത് നമ്മളാണ് ,തീരുമാനിക്കേണ്ടത് നമ്മളാണ് .മതത്തിന്റെ പേരിൽ ഇനിയൊരാളും ജയിക്കില്ല എന്ന്

ഒരു രാഷ്ട്രീയ പാർട്ടിയുംമതത്തിന്റെ പേരിൽ ജയിക്കില്ല എന്ന്

ഇനിയും നമ്മൾ ഉറക്കം നടിച്ചാൽ ജനാധിപത്യത്തിന്റെ ,മതേതരത്വത്തിന്റെ അന്തകന്മാർ നാം തന്നെയാകും .

മതവും രാഷ്ട്രീയവും ഒന്ന് ചേരുമ്പോൾ ഇവിടെ കഴുകന്മാർ മാത്രമേ ഉണ്ടാകു…..

വോട്ട് ചെയ്യൂ ,മനുഷ്യന്റെ പേരിൽ ,കഴിവിന്റെ പേരിൽ …

നല്ലൊരു തലമുറക്കായി നമുക്ക് കൈകോർക്കാം …

സ്നേഹത്തോടെ ശ്രീജിത്ത് ❤️

ഒരു അഭിപ്രായം ഇടൂ